02:54pm 07 September 2026
NEWS
ആലപ്പുഴയിൽ പതിനെട്ടുകാരിയെ അയൽവാസി തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു
01/10/2025  11:22 AM IST
nila
ആലപ്പുഴയിൽ പതിനെട്ടുകാരിയെ അയൽവാസി തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു

ആലപ്പുഴയിൽ പതിനെട്ടുകാരിയെ അയൽവാസി തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. അമ്പത്തേഴുകാരനായ ജോസ് എന്നയാളാണ് അയൽവാസിയായ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം.  ശരീരത്തിൽ പെട്രോളൊഴിച്ചതോടെ യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. ജോസിനെ പിന്നീട് പൊലീസ് പിടികൂടി. 

അയൽവാസികൾ തമ്മിൽ വഴക്കുണ്ടായതോടെ  ജോസ് പെൺകുട്ടിയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു. തീകൊളുത്താനൊരുങ്ങുന്നതിനിടെ പെൺകുട്ടി ഇയാളെ തള്ളിമാറ്റി ഓടുകയായിരുന്നു. ഉടൻതന്നെ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.